പഴക്കേക്കിന്റെ മധുരം കുറയുന്നില്ല.
സ്ഥലം കരമന ഒറ്റത്തെരുവ്.
നീണ്ട് നിവര്‍ന്ന പാതയില്‍, പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. പങ്ചറായ ടയറിനെ തെറിപറഞ്ഞുകൊണ്ട് ബൈക്കുമുന്തി വരുമ്പോള്‍ ദൂരെ ഒരു രൂപം കണ്ടു. ബൈക്ക് ഒതുക്കി നിര്ത്തി ആശാന്റെ കടയില്‍ കയറി ഒരു കാപ്പിക്ക് പറഞ്ഞു. ഓര്മ്മകളിലേക്ക് ഒരു നോസ് ഡൈവ്… ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്, എന്റെ ബെസ്റ്റ് ഫ്രെന്ഡ്, വൈകിട്ട് കൃഷ്ണന്‍ സാറിന്റെ റ്റ്യൂഷന്‍ സെന്ററില്‍ പോകുമ്പൊ, എനിക്കും വെങ്കിടിക്കും വേണ്ടി പഴക്കേക്കിന്റെ പൊതി കൊണ്ടുവരുന്ന, ലക്ഷ്മി… ക്ലാസിലെ ടോപ്പര്മാരായതിനാലും കൂടി ഒരു പ്രത്യേക അടുപ്പം ഞങ്ങളില്‍ ഉണ്ടായിരുന്നു. പഠനം മത്സരമായ് കണ്ട് പഠിക്കുമ്പോഴും, സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് കളയാത്ത നല്ല സുഹൃത്തുക്കള്‍. പ്രായത്തിന്റെ അപക്വതയില്‍, എന്റെ മനസ്സില്‍ ഞാന്‍ തന്നെ പറഞ്ഞ, അല്ലെങ്കില്‍ കൊണ്ട് നടന്ന ആദ്യത്തെ പ്രേമം.
അവള്‍ക്കതറിയില്ല.. അന്നും ഇന്നും.
അവള്‍ ഇതാ അടുത്തെത്തി… കുഞ്ഞിന്റെ കവിളില്‍ നുള്ളി, ചോദിച്ചു… ‘മാമാവെ തെരിയുമാ?’ കുട്ടി നാണിച്ച് അമ്മയുടെ പുറകില്‍ ഒളിഞ്ഞു…
സൌഖ്യമാ ഇരുക്കയാ ലക്ഷ്മി?
സുഖം ടാ… നീ ഇപ്പൊ ഇങ്ക ഇല്ലയാ?….
ഇല്ലൈ, ചെന്നൈയിലെ ആക്കും, ലീവിലെ വന്തേന്‍… ആമാം, എങ്ക പോറായ്?
മൂത്തപൊണ്ണൈ സ്കൂളിലേന്ത് കൂപ്പട പോണം… അങ്ക താന്‍ പൊയിട്ടിരുക്കേന്‍…
അവള്‍ നടന്നകന്നു… ഞാന്‍ എന്തോ ഓര്‍ത്ത് ഉറക്കെ ഒന്നു ചിരിച്ചു… അകത്ത് നിന്ന് ആശാന്‍… സാമീ, നല്ല ചൂട് പഴക്കേക്ക്കള് ഇരിക്കിന്, പൊതിയിറ്റാ?
വേണ്ട മാമാ… ഇപ്പൊ ഉള്ളിവടകളേ തിന്നുവൊള്ള്… അഞ്ചെണ്ണം പൊതിയിനം …
ആശാന്‍ തന്ന വെള്ള പ്ലാസ്റ്റിക് കവറുമായി, എന്റെ ബൈക്ക് തള്ളല്‍ തുടര്ന്നു…
( പണ്ടൊരിക്കല്‍ പോസ്റ്റിയത്… അത് നഷ്ടപ്പെട്ടു പോയി… അതിനാല്‍ റീ-പോസ്റ്റ്. )
വരും…
ഭാഗ്യം, വരും… പോകും…
പണം, വരും… പോകും…
സമ്പത്ത്, വരും… പോകും…
കൂട്ടുകാര്‍, വരും… പോകും…
ബന്ധുക്കള്‍, വരും… പോകും…
സന്തോഷം, വരും… പോകും…
സങ്കടം, വരും… പോകും…
കമന്റ്, വരും… പോകും…
കാമുകിമാര്‍, വരും… പോകും…
റണ്‍സ്, വരും… പോകും…
സത്യസന്ധത, വരും… പോകും…
ബോധം, വരും… പോകും…
ഗൌരവം, വരും… പോകും…
അഭിമാനം, വരും… പോകും…
ധൈര്യം, വരും… പോകും…
ഭക്തി, വരും… പോകും…
ശക്തി, വരും… പോകും…
തന്റേടം, വരും… പോകും…
അഹങ്കാരം, വരും… പോകും…
ബുദ്ധി, വരും… പോകും…
ദേഷ്യം, വരും… പോകും…
സ്നേഹം, വരും… പോകും…
കുടവയര്‍, , വരും… പോകില്ല.

