My Area

Get going... You are safe in my area!

Santhoshj

Santhosh Janardhanan, 26yrs new as on Oct'09. Hailing from God's own capital- Thiruvananthapuram, Kerala, India, now in Southern metro of Chennai for profession. Roaming in blogosphere since Dec'05. I like Music, Cricket and Travelling.

തമിഴകത്തിലെ അക്കപ്പോര്

തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ.

കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം.

1 – കരുണാനിധി കുടുമ്പതിന്റെയും ഡി.എം.കെ യിലെ നേതാക്കളുടെയും ചെന്നൈ-യിലെ 50 ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്‌ ചട്ട ലംഘനം എന്ന് ആരോപണം.
2 – തമിഴ്നാട്ടില്‍ ഡി.എം.കെ യും കരുണാനിധി കുടുമ്പവും വാങ്ങിയ ഭൂമികള്‍ക്കായി പണം വന്ന വഴിയും അതിന്റെ സ്രോതസ്സും.
3 – എം.കെ. സ്റ്റാലിന്‍-റ്റെ (മുന്‍ ഉപമുഖ്യമന്ത്രി) മിത്രവും, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരിയും ആയ രാജാ ശങ്കര്‍ നടത്തിയ ഭൂമി ഇടപാടുകള്‍.
4 – കലൈഞ്ജര്‍ ടി.വി.യുടെ ആസ്തിയും അതിലേക്കു പണം വന്ന/വരുന്ന വഴികളും.
5 – മുന്‍ ടെലികോം  മന്ത്രിയായിരുന്ന എ രാജയുടെ മുഖ്യ കൂട്ടാളി സാദിക്ക് ഭാഷയുടെ ആത്മഹത്യ.
6 – കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതിലേക്കു വന്ന സംഭാവനകളുടെ വഴിയും.
7 – അനധികൃത ലോട്ടറി രാജാവ് സന്റയാഗോ മാര്‍ടിന്‍-ഉം ഡി.എം.കെയും ആയുള്ള ബന്ധവും.
8 – ഡി.എം.കെയുടെ ഗതാഗത മന്ത്രി കെ.എന്‍.നെഹ്‌റു ഇന്തോനഷ്യ-യിലും ബോട്സ്വാന-യിലും ഖനികള്‍ വാങ്ങിയത് എങ്ങനെ?
9 – ആറ് മുന്‍ ഡി.എം.കെ മന്ത്രിമാര്‍ തമിഴ്നാട്ടില്‍ നിരവധി എഞ്ചിനിയറിംഗ് കോളജുകള്‍ തുടങ്ങി. ഓരോ കോളജിലും മുന്നൂറിലധികം വിദ്യാര്‍ഥികളും മൂന്നു ഏക്കര്‍-ലധികം ഭൂമിയും. ഇതിന്റെ ഒക്കെ പണത്തിന്റെ ഇടപാട് ഓഡിറ്റ് ചെയ്യല്‍.

ഒരു കാര്യം ഉറപ്പാണ്‌. ഇനി കുറച്ചു കാലത്തേക്ക് കരുണാനിധിക്ക് സ്വൈരം ഉണ്ടാവില്ല. ഈ രംഗം ആരും മറന്നു കാണില്ല…

ഇതിനൊരു ആവര്‍ത്തനവും ഉണ്ടാവാം!

 

[Source:IndiaToday]

ഭാജനാമൃതം

അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ

രണ്ടക്ക രണ്ടക്ക രണ്ടക്ക രണ്ടക്ക….

 

ഈ പാട്ട് ഒരു ഹിന്ദു ഭക്തി ഗാനമാണെന്നു ഒരു ചേട്ടന്‍… അതിന്റെ അര്‍ത്ഥം ഇങ്ങനെ…

 

“അന്ടന്കാക്ക കൊണ്ടക്കാരീ”

കൊണ്ടക്കാരി എന്നത് മദുര മീനാക്ഷി അമ്മാനെ ഉദ്ദേശിച്ചതാണ്… കണ്ടിട്ടില്ലേ, ഒരു കൊണ്ട കെട്ടി വെച്ചിരിക്കുന്നത്. അണ്ഡം എന്നാല്‍ ലോകം. സൊ, ലോകത്തെ രക്ഷിക്കൂ മദുര മീനാക്ഷീ..

 

“അച്ചുവെല്ല തൊണ്ടക്കാരീ”

ശര്‍ക്കര/കരിപ്പട്ടി പോലെ മധുരമുള്ള ശബ്ദമുള്ളവളെ…

 

“അയ്യാരെട്ടു പല്ലുക്കാരീ”

അയ്യാറെട്ട് = അഞ്ചു ആറ് എട്ടു…

അഞ്ചു = നമ: ശിവായ

ആറ് = ശരവണ ഭവ

എട്ടു = നമോ നാരായണായ

 

ശിവന്‍, മുരുകന്‍, വിഷ്ണു… എന്നിവരൊക്കെ സ്വന്തം പല്ല് പോലെ വച്ചിരിക്കുന്നവളെ…

 

“അയിരമീനു കണ്ണുക്കാരീ”

മീന്‍ പോലത്തെ കണ്ണുള്ളവള്‍ – മദുര മീനാക്ഷി തന്നെ…

 

“രണ്ടക്ക രണ്ടക്ക രണ്ടക്ക”

പൊതുവേ ഹിന്ദു ദൈവങ്ങളുടെ വീട്ടിലൊക്കെ രണ്ടു അക്ക ഉണ്ടാവാറുണ്ട്… വിഷ്ണുവിന്റെ വീട്ടില്‍- ശ്രീദേവി-ഭൂദേവി. ശിവന്റെ വീട്ടില്‍ പാര്‍വ്വതിയും ഗംഗയും. മുരുകന്റെ വീട്ടില്‍ വള്ളിയും ദേവയാനിയും. അതാണ്‌ ഈ രണ്ടക്ക രണ്ടക്ക രണ്ടക്ക….

പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു

ഇന്നലെ ഇന്ത്യാവിഷനിലെ വീണ ചേച്ചി കെ.പി.ധനപാലനെ വറുക്കുന്നത്‌ കണ്ടു. വിഷയം: “സാമുദായിക സംഘടനകള്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍ ജീവിച്ചു പോകുന്നത് എന്ന് ഒരു വിചാരം അവര്‍ക്കുണ്ട്. ഈ സര്‍ക്കാര്‍ രൂപീകരണം നടത്തിയതില്‍ വലിയ പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല, സാമുദായിക സംഘടനകളാണ് മന്ത്രിമാരെയും മറ്റും തീരുമാനിച്ചത്” എന്നാ പിണറായിയുടെ വിമര്‍ശനം.

കെ.പി.ധനപാലന്‍ പറയുന്നത് എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ പരിഗണന നല്‍കുക എന്നതാണ് കൊണ്ഗ്രെസ്സിന്റെ സമീപനം എന്ന്. അദ്ദേഹത്തിന്റെ മറ്റൊരു വാദം ഇങ്ങനെ-

- കഴിഞ്ഞ മന്ത്രിസഭയില്‍ കമ്മുനിസ്റ്റ്‌ പാര്‍ട്ടികളും ഇതേ നയം തന്നെ അല്ലെ സ്വീകരിച്ചത്

-അല്ല ധനപാലന്‍ സാറേ… ഒരു തെറ്റ് എല്ലാരും ചെയ്‌താല്‍ അത് “ശരി” ആകുമോ? അതൊരു വലിയ തെറ്റല്ലേ?

എന്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രസ്താവന നമ്മുടെ കണ്മുന്നില്‍ തന്നെ ഉണ്ട്.

 

- മുരളിയെ മന്ത്രി ആക്കരുത് എന്ന് പറഞ്ഞിട്ടില്ല, പക്ഷെ ശിവകുമാറിനെ മന്ത്രി ആക്കിയെ തീരു.

-എങ്ങനെ? മധുരം ഇത്തിരി കൂടിയാലും കുഴപ്പമില്ല, പാല്‍ ഒട്ടും കുറയ്ക്കണ്ടാന്ന്… ഇതിനു നമ്മുടെ ധനപാലന്‍ സാറിനു മറുപടിയില്ല.

image courtesy: http://sewasandesh.blogspot.com/2009_04_01_archive.htmlഇന്നലെ രാവിലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌-ഇല്‍ കേട്ടത്… പുതിയ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് മുസ്ലിം ലീഗ് നിര്‍ദ്ദേശിക്കുന്ന ആളിനെ ആകും എന്ന്. എന്തിനു? കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാനോ?

ലേബല്‍-വേറെ ഒരു ബസ്സില്‍ കണ്ടത് പോലെ പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.