My Area

Get going... You are safe in my area!

Category: Malayalam Posts

എന്റെ വീക്ഷണം

കാവിയുള്ളിടമോക്കെ സംഘപരിവാര്‍ ആണെന്ന് വിചാരിക്കുന്ന കൂപ മണ്ടൂകങ്ങളെ പോയി സോണിയ ഗാന്ധിയുടെ പാവാടക്കു നാട കോര്‍ത്ത്‌ കൊടുക്ക്‌…
അഴിമതിക്കെതിരെ സമരം നടത്തുന്നത് ബാബാ ആണോ മാര്‍പാപ ആണോ എന്ന് എന്നെ പോലെ ഉള്ള പൊതുജനം നോക്കാറില്ല. ചെയ്യുന്നത് നല്ലതിലെക്കാണോ അല്ലയോ. അത്ര മാത്രം മതി. ഇനി ഇപ്പൊ ആ പടം വരയ്ക്കുന്ന മയി… അല്ല മഹാന്‍ സമരം ചെയ്‌താല്‍ അതും സവര്‍ണ-മൂരാച്ചി-ഫാസിസ്റ്റ്-മറ്റെതാവുമോ?

ഒരു മ…മന്ത്രി പറയുന്നത് “ബാബാ യോഗ പഠിപ്പിക്കുന്ന ഒരു സ്വാമി ആണ്. അയാള്‍ പോളിടിക്സില്‍ ഇടപെടണ്ട”… ഈ രാഷ്ട്രീയ തായോളികള്‍ മര്യാദക്ക് അവരുടെ പണി ചെയ്‌താല്‍ ബാബാ ആരാണെന്ന് പോലും ആരും അറിയില്ലായിരുന്നു. അങ്ങേരെ പൊക്കി വിട്ടതും രാഷ്ട്രീയക്കാര്‍ തന്നെ.

ഗവണ്മെന്റ് പറയുന്നത് ആ സമരം പിരിച്ചു വിട്ടത് ലാ ആന്‍ഡ്‌ ഓര്‍ഡര്‍ സ്ഥാപിക്കാനായിരുന്നു എന്നാണു. പാതിരാത്രി എല്ലാരും കിടന്നുറങ്ങുന്ന ഇടതാണോ അമ്മൂമ്മേടെ ലാ ആന്‍ഡ്‌ ഓര്‍ഡര്‍ ഉണ്ടാക്കുന്നത്‌!
ഇവിടെ തലേല്‍ കേട്ടുള്ള ഒരു പു…പുംഗവന്‍ ഉണ്ടായിരുന്നു… ഒരു റിമോട്ട് കണ്ട്രോള്‍ ബൊമ്മ… അയാള്‍ എവിടെ പോയി? മദാമ്മക്ക്‌ ഊ…ഉടുതുണി അലക്കാന്‍ പോയതോ?

ഈജിപ്റ്റ്‌-ലിബിയ-ഖത്തര്‍-സൈപ്രസ്… ഉടന്‍ വരുന്നു… ജനകീയ പ്രക്ഷോഭം… ഇന്ത്യയിലേക്കും. വരണം. ലക്ഷങ്ങള്‍ മരിക്കണം. എല്ലാരും അറിയണം, എന്തൊക്കെ ഒഴിവാക്കപ്പെടാമായിരുന്നു എന്ന്. ഇന്ത്യ മൂന്നാം ലോക രാജ്യം എന്നത് മാറ്റി നാലാം ലോക രാജ്യം എന്ന് അറിയപ്പെടാന്‍ ഇത് പോലത്തെ ഒരു നെറികെട്ട രാഷ്ട്രീയ സംവിധാനം മാത്രം മതി. ബാക്കി കാലം തെളിയിക്കും.

തമിഴകത്തിലെ അക്കപ്പോര്

തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ.

കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം.

1 – കരുണാനിധി കുടുമ്പതിന്റെയും ഡി.എം.കെ യിലെ നേതാക്കളുടെയും ചെന്നൈ-യിലെ 50 ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്‌ ചട്ട ലംഘനം എന്ന് ആരോപണം.
2 – തമിഴ്നാട്ടില്‍ ഡി.എം.കെ യും കരുണാനിധി കുടുമ്പവും വാങ്ങിയ ഭൂമികള്‍ക്കായി പണം വന്ന വഴിയും അതിന്റെ സ്രോതസ്സും.
3 – എം.കെ. സ്റ്റാലിന്‍-റ്റെ (മുന്‍ ഉപമുഖ്യമന്ത്രി) മിത്രവും, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരിയും ആയ രാജാ ശങ്കര്‍ നടത്തിയ ഭൂമി ഇടപാടുകള്‍.
4 – കലൈഞ്ജര്‍ ടി.വി.യുടെ ആസ്തിയും അതിലേക്കു പണം വന്ന/വരുന്ന വഴികളും.
5 – മുന്‍ ടെലികോം  മന്ത്രിയായിരുന്ന എ രാജയുടെ മുഖ്യ കൂട്ടാളി സാദിക്ക് ഭാഷയുടെ ആത്മഹത്യ.
6 – കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതിലേക്കു വന്ന സംഭാവനകളുടെ വഴിയും.
7 – അനധികൃത ലോട്ടറി രാജാവ് സന്റയാഗോ മാര്‍ടിന്‍-ഉം ഡി.എം.കെയും ആയുള്ള ബന്ധവും.
8 – ഡി.എം.കെയുടെ ഗതാഗത മന്ത്രി കെ.എന്‍.നെഹ്‌റു ഇന്തോനഷ്യ-യിലും ബോട്സ്വാന-യിലും ഖനികള്‍ വാങ്ങിയത് എങ്ങനെ?
9 – ആറ് മുന്‍ ഡി.എം.കെ മന്ത്രിമാര്‍ തമിഴ്നാട്ടില്‍ നിരവധി എഞ്ചിനിയറിംഗ് കോളജുകള്‍ തുടങ്ങി. ഓരോ കോളജിലും മുന്നൂറിലധികം വിദ്യാര്‍ഥികളും മൂന്നു ഏക്കര്‍-ലധികം ഭൂമിയും. ഇതിന്റെ ഒക്കെ പണത്തിന്റെ ഇടപാട് ഓഡിറ്റ് ചെയ്യല്‍.

ഒരു കാര്യം ഉറപ്പാണ്‌. ഇനി കുറച്ചു കാലത്തേക്ക് കരുണാനിധിക്ക് സ്വൈരം ഉണ്ടാവില്ല. ഈ രംഗം ആരും മറന്നു കാണില്ല…

ഇതിനൊരു ആവര്‍ത്തനവും ഉണ്ടാവാം!

 

[Source:IndiaToday]

ഭാജനാമൃതം

അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ

രണ്ടക്ക രണ്ടക്ക രണ്ടക്ക രണ്ടക്ക….

 

ഈ പാട്ട് ഒരു ഹിന്ദു ഭക്തി ഗാനമാണെന്നു ഒരു ചേട്ടന്‍… അതിന്റെ അര്‍ത്ഥം ഇങ്ങനെ…

 

“അന്ടന്കാക്ക കൊണ്ടക്കാരീ”

കൊണ്ടക്കാരി എന്നത് മദുര മീനാക്ഷി അമ്മാനെ ഉദ്ദേശിച്ചതാണ്… കണ്ടിട്ടില്ലേ, ഒരു കൊണ്ട കെട്ടി വെച്ചിരിക്കുന്നത്. അണ്ഡം എന്നാല്‍ ലോകം. സൊ, ലോകത്തെ രക്ഷിക്കൂ മദുര മീനാക്ഷീ..

 

“അച്ചുവെല്ല തൊണ്ടക്കാരീ”

ശര്‍ക്കര/കരിപ്പട്ടി പോലെ മധുരമുള്ള ശബ്ദമുള്ളവളെ…

 

“അയ്യാരെട്ടു പല്ലുക്കാരീ”

അയ്യാറെട്ട് = അഞ്ചു ആറ് എട്ടു…

അഞ്ചു = നമ: ശിവായ

ആറ് = ശരവണ ഭവ

എട്ടു = നമോ നാരായണായ

 

ശിവന്‍, മുരുകന്‍, വിഷ്ണു… എന്നിവരൊക്കെ സ്വന്തം പല്ല് പോലെ വച്ചിരിക്കുന്നവളെ…

 

“അയിരമീനു കണ്ണുക്കാരീ”

മീന്‍ പോലത്തെ കണ്ണുള്ളവള്‍ – മദുര മീനാക്ഷി തന്നെ…

 

“രണ്ടക്ക രണ്ടക്ക രണ്ടക്ക”

പൊതുവേ ഹിന്ദു ദൈവങ്ങളുടെ വീട്ടിലൊക്കെ രണ്ടു അക്ക ഉണ്ടാവാറുണ്ട്… വിഷ്ണുവിന്റെ വീട്ടില്‍- ശ്രീദേവി-ഭൂദേവി. ശിവന്റെ വീട്ടില്‍ പാര്‍വ്വതിയും ഗംഗയും. മുരുകന്റെ വീട്ടില്‍ വള്ളിയും ദേവയാനിയും. അതാണ്‌ ഈ രണ്ടക്ക രണ്ടക്ക രണ്ടക്ക….