എന്റെ വീക്ഷണം
കാവിയുള്ളിടമോക്കെ സംഘപരിവാര്‍ ആണെന്ന് വിചാരിക്കുന്ന കൂപ മണ്ടൂകങ്ങളെ പോയി സോണിയ ഗാന്ധിയുടെ പാവാടക്കു നാട കോര്‍ത്ത് കൊടുക്ക്…
അഴിമതിക്കെതിരെ സമരം നടത്തുന്നത് ബാബാ ആണോ മാര്‍പാപ ആണോ എന്ന് എന്നെ പോലെ ഉള്ള പൊതുജനം നോക്കാറില്ല. ചെയ്യുന്നത് നല്ലതിലെക്കാണോ അല്ലയോ. അത്ര മാത്രം മതി. ഇനി ഇപ്പൊ ആ പടം വരയ്ക്കുന്ന മയി… അല്ല മഹാന്‍ സമരം ചെയ്‌താല്‍ അതും സവര്‍ണ-മൂരാച്ചി-ഫാസിസ്റ്റ്-മറ്റെതാവുമോ?
ഒരു മ…മന്ത്രി പറയുന്നത് “ബാബാ യോഗ പഠിപ്പിക്കുന്ന ഒരു സ്വാമി ആണ്. അയാള്‍ പോളിടിക്സില്‍ ഇടപെടണ്ട”… ഈ രാഷ്ട്രീയ തായോളികള്‍ മര്യാദക്ക് അവരുടെ പണി ചെയ്‌താല്‍ ബാബാ ആരാണെന്ന് പോലും ആരും അറിയില്ലായിരുന്നു. അങ്ങേരെ പൊക്കി വിട്ടതും രാഷ്ട്രീയക്കാര്‍ തന്നെ.
ഗവണ്മെന്റ് പറയുന്നത് ആ സമരം പിരിച്ചു വിട്ടത് ലാ ആന്‍ഡ് ഓര്‍ഡര്‍ സ്ഥാപിക്കാനായിരുന്നു എന്നാണു. പാതിരാത്രി എല്ലാരും കിടന്നുറങ്ങുന്ന ഇടതാണോ അമ്മൂമ്മേടെ ലാ ആന്‍ഡ് ഓര്‍ഡര്‍ ഉണ്ടാക്കുന്നത്!
ഇവിടെ തലേല്‍ കേട്ടുള്ള ഒരു പു…പുംഗവന്‍ ഉണ്ടായിരുന്നു… ഒരു റിമോട്ട് കണ്ട്രോള്‍ ബൊമ്മ… അയാള്‍ എവിടെ പോയി? മദാമ്മക്ക് ഊ…ഉടുതുണി അലക്കാന്‍ പോയതോ?
ഈജിപ്റ്റ്-ലിബിയ-ഖത്തര്‍-സൈപ്രസ്… ഉടന്‍ വരുന്നു… ജനകീയ പ്രക്ഷോഭം… ഇന്ത്യയിലേക്കും. വരണം. ലക്ഷങ്ങള്‍ മരിക്കണം. എല്ലാരും അറിയണം, എന്തൊക്കെ ഒഴിവാക്കപ്പെടാമായിരുന്നു എന്ന്. ഇന്ത്യ മൂന്നാം ലോക രാജ്യം എന്നത് മാറ്റി നാലാം ലോക രാജ്യം എന്ന് അറിയപ്പെടാന്‍ ഇത് പോലത്തെ ഒരു നെറികെട്ട രാഷ്ട്രീയ സംവിധാനം മാത്രം മതി. ബാക്കി കാലം തെളിയിക്കും.
തമിഴകത്തിലെ അക്കപ്പോര്
![mummy_returns2[1]](http://www.santhoshj.in/wp-content/uploads/2011/05/mummy_returns21.gif)
തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ.
കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം.
1 – കരുണാനിധി കുടുമ്പതിന്റെയും ഡി.എം.കെ യിലെ നേതാക്കളുടെയും ചെന്നൈ-യിലെ 50 ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ചട്ട ലംഘനം എന്ന് ആരോപണം.
2 – തമിഴ്നാട്ടില്‍ ഡി.എം.കെ യും കരുണാനിധി കുടുമ്പവും വാങ്ങിയ ഭൂമികള്‍ക്കായി പണം വന്ന വഴിയും അതിന്റെ സ്രോതസ്സും.
3 – എം.കെ. സ്റ്റാലിന്‍-റ്റെ (മുന്‍ ഉപമുഖ്യമന്ത്രി) മിത്രവും, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും ആയ രാജാ ശങ്കര്‍ നടത്തിയ ഭൂമി ഇടപാടുകള്‍.
4 – കലൈഞ്ജര്‍ ടി.വി.യുടെ ആസ്തിയും അതിലേക്കു പണം വന്ന/വരുന്ന വഴികളും.
5 – മുന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയുടെ മുഖ്യ കൂട്ടാളി സാദിക്ക് ഭാഷയുടെ ആത്മഹത്യ.
6 – കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതിലേക്കു വന്ന സംഭാവനകളുടെ വഴിയും.
7 – അനധികൃത ലോട്ടറി രാജാവ് സന്റയാഗോ മാര്‍ടിന്‍-ഉം ഡി.എം.കെയും ആയുള്ള ബന്ധവും.
8 – ഡി.എം.കെയുടെ ഗതാഗത മന്ത്രി കെ.എന്‍.നെഹ്‌റു ഇന്തോനഷ്യ-യിലും ബോട്സ്വാന-യിലും ഖനികള്‍ വാങ്ങിയത് എങ്ങനെ?
9 – ആറ് മുന്‍ ഡി.എം.കെ മന്ത്രിമാര്‍ തമിഴ്നാട്ടില്‍ നിരവധി എഞ്ചിനിയറിംഗ് കോളജുകള്‍ തുടങ്ങി. ഓരോ കോളജിലും മുന്നൂറിലധികം വിദ്യാര്‍ഥികളും മൂന്നു ഏക്കര്‍-ലധികം ഭൂമിയും. ഇതിന്റെ ഒക്കെ പണത്തിന്റെ ഇടപാട് ഓഡിറ്റ് ചെയ്യല്‍.
ഒരു കാര്യം ഉറപ്പാണ്. ഇനി കുറച്ചു കാലത്തേക്ക് കരുണാനിധിക്ക് സ്വൈരം ഉണ്ടാവില്ല. ഈ രംഗം ആരും മറന്നു കാണില്ല…
ഇതിനൊരു ആവര്‍ത്തനവും ഉണ്ടാവാം!
[Source:IndiaToday]
പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു
ഇന്നലെ ഇന്ത്യാവിഷനിലെ വീണ ചേച്ചി കെ.പി.ധനപാലനെ വറുക്കുന്നത് കണ്ടു. വിഷയം: “സാമുദായിക സംഘടനകള്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍ ജീവിച്ചു പോകുന്നത് എന്ന് ഒരു വിചാരം അവര്‍ക്കുണ്ട്. ഈ സര്‍ക്കാര്‍ രൂപീകരണം നടത്തിയതില്‍ വലിയ പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല, സാമുദായിക സംഘടനകളാണ് മന്ത്രിമാരെയും മറ്റും തീരുമാനിച്ചത്” എന്നാ പിണറായിയുടെ വിമര്‍ശനം.
![nss_logo[1]](http://www.santhoshj.in/wp-content/uploads/2011/05/nss_logo1.gif)
കെ.പി.ധനപാലന്‍ പറയുന്നത് എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ പരിഗണന നല്‍കുക എന്നതാണ് കൊണ്ഗ്രെസ്സിന്റെ സമീപനം എന്ന്. അദ്ദേഹത്തിന്റെ മറ്റൊരു വാദം ഇങ്ങനെ-
- കഴിഞ്ഞ മന്ത്രിസഭയില്‍ കമ്മുനിസ്റ്റ് പാര്‍ട്ടികളും ഇതേ നയം തന്നെ അല്ലെ സ്വീകരിച്ചത്
-അല്ല ധനപാലന്‍ സാറേ… ഒരു തെറ്റ് എല്ലാരും ചെയ്‌താല്‍ അത് “ശരി” ആകുമോ? അതൊരു വലിയ തെറ്റല്ലേ?
എന്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രസ്താവന നമ്മുടെ കണ്മുന്നില്‍ തന്നെ ഉണ്ട്.
- മുരളിയെ മന്ത്രി ആക്കരുത് എന്ന് പറഞ്ഞിട്ടില്ല, പക്ഷെ ശിവകുമാറിനെ മന്ത്രി ആക്കിയെ തീരു.
-എങ്ങനെ? മധുരം ഇത്തിരി കൂടിയാലും കുഴപ്പമില്ല, പാല്‍ ഒട്ടും കുറയ്ക്കണ്ടാന്ന്… ഇതിനു നമ്മുടെ ധനപാലന്‍ സാറിനു മറുപടിയില്ല.
ഇന്നലെ രാവിലെ ഏഷ്യാനെറ്റ് ന്യൂസ്-ഇല്‍ കേട്ടത്… പുതിയ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് മുസ്ലിം ലീഗ് നിര്‍ദ്ദേശിക്കുന്ന ആളിനെ ആകും എന്ന്. എന്തിനു? കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാനോ?
ലേബല്‍-വേറെ ഒരു ബസ്സില്‍ കണ്ടത് പോലെ പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.
