Posts Tagged “സംഗീതം”

കേളടീ കണ്മണീ

ഇപ്രാവശ്യം ഇളയരാജാ സംഗീതം പകര്‍ന്ന ഒരു ഗാനമാണ് പരീക്ഷണ വസ്തു.

ഇസൈ ജ്ഞാനി ഇളയരാജാ

ഇസൈ ജ്ഞാനി ഇളയരാജാ

കെ. ബാലചന്ദര്‍ എന്ന സൂപ്പര്‍ ഹിറ്റ് ഡയറക്റ്ററുടെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു- “പുതു പുതു അര്‍ത്ഥങ്കള്‍ ”. റഹ്മാന്‍ , സിതാര , ഗീത, സൌക്കാര്‍ ജാനകി, ജനകരാജ്, വിവേക് എന്നിങ്ങനെ നല്ല താരനിരയോടെ റിലീസായ ചിത്രത്തില്‍ ഇളയരാജയും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ വന്‍‌വിജയവും ആയിരുന്നു. ഭാരതി എന്ന ഒരു ഗായകന്റെ ജീവിതത്തിലുണ്ടാവുന്ന ചലനങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഭാരതി എന്ന കഥാപാത്രത്തിനു ശബ്ദം (ഗാനങ്ങളില്‍) കൊടുത്തിരിക്കുന്നത് എസ്.പി.ബാലസുബ്രഹ്മണ്യം ആണ്. അഞ്ച് പാട്ടുകളുള്ള ചിത്രത്തില്‍ നാല് പാട്ട് എസ് പി ബിയും ഒരു പാട്ട് ഇളയരാജയും ആണ് പാടിയത്. ഇതേ സിനിമയിലെ “ഗുരുവായൂരപ്പാ…” എന്ന് തുടങ്ങുന്ന ഗാനം എസ്.പി.ബി-ചിത്ര ഡ്യുയറ്റ് റെക്കോഡിങ് ചെയ്തു എങ്കിലും സിനിമയില്‍ ഉള്‍പെടുത്തിയില്ല. മെയില്‍ സോങ് മാത്രമാണ് ചിത്രത്തില്‍. ഞാന്‍ പാടിയിരിക്കുന്നത്- “കേളടീ കണ്‍മണീ…” എന്ന് തുടങ്ങുന്ന ഗാനം. കേള്‍ക്കൂ… അഭിപ്രായങ്ങള്‍ അറിയിക്കൂ…!

Nov 15, 2009 Posted Under: Malayalam Posts   Read More

സ്വപ്നസുന്ദരിക്കായി!

ആരെയും ഭാവ ഗായകനാക്കുന്ന ആ ആത്മസൌന്ദര്യം ആരാണെന്ന് കണ്ടെത്തിയിട്ടില്ല… എന്നാലും, ഈ പാട്ട് ഞാന്‍ ഇനിയും എന്റെ മുന്നില്‍ വരാത്ത അവള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. ചില അവന്മാരിപ്പൊ മനസ്സില്‍ പറയുന്നുണ്ടാവും, ഈ പാട്ടുകളൊക്കെ കേട്ട് പേടിച്ചിട്ടാണ് അവള്‍ വരാത്തതെന്ന്…ട്വൈങ്… ഇല്ല മക്കളേ, ചന്തുവിനേ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. കാരണം ചന്തുവിന്റെ പോസ്റ്റ് ചിന്തയില്‍ ലിസ്റ്റ് ചെയ്യും… എന്നെ പറ്റി അറിയാത്തവര്‍ വഴി തെറ്റിയെങ്കിലും ഇവിടെ വരുമല്ലോ… അതു മതി എനിക്ക് :)
beautiful-eyes
വീണ്ടും യൂസഫലി-ബോംബേ രവി-യേശുദാസ് ടീമിന്റെ ഒരു വമ്പന്‍ ഹിറ്റ്. 1986-ല്‍‌ , എം റ്റി യുടെ കഥ ഹരിഹരന്‍ സിനിമയാക്കി വിനീതും മോനിഷ ഉണ്ണിയും, കാഴ്ചക്കാര്‍ക്ക് ഒരു വേദന സമ്മാനിച്ച ‘നഖക്ഷതങ്ങള്‍ ‘ എന്ന ചിത്രത്തിലെ ‘ആരെയും ഭാവ ഗായകനാക്കും‘ എന്ന ഗാനം…

എന്നിലെ സംഗീത സാത്താന്‍ ഉറങ്ങുന്നില്ലാ!

നമ്മുടെ സ്വന്തം ‘അണ്ണാച്ചി‘മാരെ പോലെ കമന്റ്സും മാര്‍ക്കും തന്നാട്ടെ…

image courtesy: http://www.indialist.com/indian-classified/photos/3/0/2/3/8/beautiful-eyes1-76.jpg (found in google image search)

Oct 19, 2009 Posted Under: Malayalam Posts   Read More

ഇങ്ങനെയും വര്‍ണ്ണിക്കാമോ?

കവികള്‍ ശരിക്കും കിടിലങ്ങള്‍ തന്നെ! മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു!

ഊണു സമയത്ത് ചിലപ്പോള്‍ കല, സംഗീതം എന്നിവയൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചര്‍ച്ചാ വിഷയം ആവാറുണ്ട്. കഴിഞ്ഞ ദിവസം റൊമാന്റിക്കായ ഗാനങ്ങളെ കുറിച്ച് അവരവരുടെ ഭാഷയിലെ ഗാനങ്ങളെ കുറിച്ച് എല്ലാരും സംസാരിക്കുകയുണ്ടായി. ഞാനും വിട്ടില്ല… മലയാളത്തിലും ഉണ്ട് നല്ല കാവ്യാത്മകമായ ഗാനങ്ങള്‍ എന്നു ഞാന്‍ ഉദാഹരണം പറഞ്ഞ ഗാനം എല്ലാവരും ഒരു പോലെ രസിച്ചു… യൂസഫ അലി കേച്ചേരി എഴുതി, ബോംബേ രവി ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച, പരിണയം എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഹീറോ.

അഞ്ച് ശരങ്ങള്‍ പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി… എന്ന ഓപ്പണിങ് ലൈനില്‍ തന്നെ എന്റെ തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ സുഹ്രുത്തുക്കളെല്ലാം ഫ്ലാറ്റ്. (എനിക്ക് തര്‍ജ്ജിമ ചെയ്യേണ്ടി വന്നു എന്നുമാത്രം!).  തേടി നോക്കിയപ്പൊ കരോക്കനെ കിട്ടി. എന്നാല്‍ പിന്നെ ഒന്നു പാടി നോക്കിയാലെന്താ എന്നു തോന്നി… പാടി. ഇനി നിങ്ങള്‍ അനുഭവിക്ക്! :)

Oct 17, 2009 Posted Under: Malayalam Posts   Read More
5 visitors online now
5 guests, 0 members
Max visitors today: 8 at 05:44 am IST
This month: 13 at 07-02-2010 11:27 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST