My Area

Get going... You are safe in my area!

Tag: സംഗീതം

ഇങ്ങനെയും വര്‍ണ്ണിക്കാമോ?

കവികള്‍ ശരിക്കും കിടിലങ്ങള്‍ തന്നെ! മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു!

ഊണു സമയത്ത് ചിലപ്പോള്‍ കല, സംഗീതം എന്നിവയൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചര്‍ച്ചാ വിഷയം ആവാറുണ്ട്. കഴിഞ്ഞ ദിവസം റൊമാന്റിക്കായ ഗാനങ്ങളെ കുറിച്ച് അവരവരുടെ ഭാഷയിലെ ഗാനങ്ങളെ കുറിച്ച് എല്ലാരും സംസാരിക്കുകയുണ്ടായി. ഞാനും വിട്ടില്ല… മലയാളത്തിലും ഉണ്ട് നല്ല കാവ്യാത്മകമായ ഗാനങ്ങള്‍ എന്നു ഞാന്‍ ഉദാഹരണം പറഞ്ഞ ഗാനം എല്ലാവരും ഒരു പോലെ രസിച്ചു… യൂസഫ അലി കേച്ചേരി എഴുതി, ബോംബേ രവി ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച, പരിണയം എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഹീറോ.

അഞ്ച് ശരങ്ങള്‍ പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി… എന്ന ഓപ്പണിങ് ലൈനില്‍ തന്നെ എന്റെ തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ സുഹ്രുത്തുക്കളെല്ലാം ഫ്ലാറ്റ്. (എനിക്ക് തര്‍ജ്ജിമ ചെയ്യേണ്ടി വന്നു എന്നുമാത്രം!).  തേടി നോക്കിയപ്പൊ കരോക്കനെ കിട്ടി. എന്നാല്‍ പിന്നെ ഒന്നു പാടി നോക്കിയാലെന്താ എന്നു തോന്നി… പാടി. ഇനി നിങ്ങള്‍ അനുഭവിക്ക്! :)

ദേവദാരു പൂത്തു എന്മനസ്സിന്‍ താഴ്വരയില്‍

മറ്റൊരു ക്ലാസ്സിക് ഹിറ്റ്-നെ ആണ് ഇന്നു ഞാന്‍ വധം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്.

എങ്ങിനെ നീ മറക്കും എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീത സം‌വിധാനം, ചുനക്കര രാമങ്കുട്ടിയുടെ വരികള്‍‌ , പാടിയത് യേശുദാസ്, പാട്ടിനെ ഒരു വഴിയാക്കിയത് സന്തോഷ് (ഞാന്‍ തന്നെ)!

ഉണരുമീ ഗാനം ഉരുകും എന്നുള്ളം

മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്.

എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ…ആ സാഹസത്തിനു മുതിരുന്നു…

വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടും.